അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്


രജിസ്‌ട്രേഷനുള്ള പൊതുനിർദ്ദേശങ്ങൾ

വ്യക്തിഗതമായും ഗ്രൂപ്പായും ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

വ്യക്തിഗത വിഭാഗത്തിൽ വ്യക്തികൾ, വിദ്യാർത്ഥികൾ എന്നീ ഉപവിഭാഗങ്ങളിലൊന്നിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഗ്രൂപ്പ് വിഭാഗത്തിൽ സ്ഥാപനങ്ങൾ, സംഘടനകൾ എന്നീ ഉപവിഭാഗങ്ങളിലൊന്നിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ സ്ഥാപനങ്ങൾ എന്ന വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്ഥാപനങ്ങൾ എന്ന വിഭാഗത്തിൽ പരമാവധി 3 പേരെ പങ്കെടുപ്പിക്കാവുന്നതാണ്. കൂടുതൽ പേർ പങ്കെടുക്കുന്നുണ്ടെങ്കിൽ വ്യക്തിഗത വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സംഘടനകൾ രജിസ്റ്റർ ചെയ്‌തതിനു ശേഷം പങ്കെടുത്തവരുടെ വിവരങ്ങൾ ചേർത്ത് പേയ്മെന്റ് പൂർത്തിയാക്കേണ്ടതാണ്. എത്ര തവണ വേണമെങ്കിലും വ്യക്തികളെ ചേർക്കുകയും പേയ്‌മെന്റ് ചെയ്യുന്നതിനുമുള്ള സൗകര്യം സംഘടകൾക്ക് ഒരുക്കിയിട്ടുണ്ട്. വ്യക്തികളെ ചേർക്കുമ്പോൾ അവരുടെ മൊബൈൽ നമ്പർ, വാട്ട്സ്‌ ആപ്പ് നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പർ, വാട്ട്സ്‌ ആപ്പ് നമ്പർ, ഇമെയിൽ വിലാസം, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയിൽ മാറ്റം വരുത്താൻ കഴിയുന്നതല്ല.

രജിസ്‌ട്രേഷൻ പൂർത്തിയായിതിനു ശേഷം രജിസ്റ്റർ ചെയ്‌ത ഇമെയിൽ വിലാസവും പാസ്‍വേർഡും നൽകി ലോഗിൻ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ഫീസ്

  • വിദ്യാർത്ഥികൾ : Rs.300/- (മുന്നൂറ് രൂപ)
  • മറ്റു വ്യക്തികൾ : Rs.600/- (അറുന്നൂറ് രൂപ)
  • സ്ഥാപനങ്ങൾ : Rs.2000/- (രണ്ടായിരം രൂപ)
  • സംഘടനകൾ : Rs.600/- (അറുന്നൂറ് രൂപ) / ഒരാൾക്ക്

ഓൺലൈൻ പെയ്മെൻറ് നടത്തുമ്പോൾ സാധാരണ നിലയിൽ ബാങ്ക് ട്രാൻസാക്ഷൻ നടത്തുന്നതുപോലെ പാലിക്കേണ്ട എല്ലാ ഗൈഡ് ലൈനും പാലിക്കേണ്ടതാണ്. പണം അടയ്ക്കുമ്പോൾ തടസം ഉണ്ടായാൽ അതിന്റെ കാരണം പരിശോധിച്ചു വീണ്ടും പെയ്മെൻറ് അടയ്ക്കക്കണമെങ്കിൽ മാത്രമേ അടയ്ക്കേണ്ടതുള്ളൂ. രസീത്‌, രജിസ്ട്രേഷൻ നമ്പർ, പെയ്മെൻറ് റഫറൻസ് നമ്പർ എന്നിവ സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്.

രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ രജിസ്റ്റർ ചെയ്‌ത വാട്ട്സ്‌ ആപ്പ് നമ്പറിലേക്ക് രജിസ്ട്രേഷൻ നമ്പറും ക്യു.ആർ. കോഡും ലഭ്യമാകും. പ്രസ്‌തുത ക്യു.ആർ. കോഡ് പഠന കോൺഗ്രസിന്റെ രജിസ്‌ട്രേഷൻ ഡെസ്‌കിൽ വെരിഫൈ ചെയ്‌ത്‌ രജിസ്‌ട്രേഷൻ കിറ്റ് കൈപ്പറ്റേണ്ടതാണ്.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായത്തിന് +91 9995223221 എന്ന നമ്പറിൽ ബന്ധപ്പടാവുന്നതാണ്.